
ചെന്നൈ അമിർത ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഏഷ്യൻ - ഇന്ത്യൻ റെക്കോർഡ്സ് ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്.
കൊച്ചി: ദേശീയ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിൻ്റെ ജഴ്‌സി നമ്പർ അണിഞ്ഞ് ചെന്നെയിലെഅമിർത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാർത്ഥികൾ ഏഷ്യൻ- ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംപിടിച്ചു. വാർഷിക കായികമേളയായ ‘CAG7 2026’ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദിനേഷ് കാർത്തിക് മുഖ്യാഥികളായിരുന്നു.കായികമേളയുടെ ഭാഗമായി 2026 വിദ്യാർത്ഥികൾ അണിനിരന്ന് മൈതാനത്ത് തീർത്ത ‘CA /DK 19’ എന്ന ഹ്യൂമൻ ഫോർമേഷൻ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചു. ഒരു കായികതാരത്തിന്റെ ജേഴ്‌സി നമ്പർ ഇത്രയധികം പേർ ചേർന്ന് പ്രദർശിപ്പിക്കുന്നത് ആദ്യമായാണ്. ദിനേഷ് കാർത്തിക്കിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പറായ 19 ഉൾപ്പെടുത്തിയാണ് ഈ റെക്കോർഡ് പ്രകടനം ഒരുക്കിയത്.മത്സരവിജയികൾക്ക് ദിനേഷ് കാർത്തിക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. നാരായണസാമി, ചെന്നൈ അമിർത ഗ്രൂപ്പ് ചെയർമാൻ ആർ. ബൂമിനാഥൻ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








